EDITORS PICK

അര്‍ജ്ജുന അവാര്‍ഡിനായി നാല് ക്രിക്കറ്റ് താരങ്ങളെ ശുപാര്‍ശ ചെയ്ത് ബിസിസിഐ

വനിതാ താരം പൂനം യാദവ് ,  പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജ  എന്നിവരെയാണ് ബിസിസിഐ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബോളിംഗ് നിരയുടെ അവിഭാജ്യ ഘടകമായ മുഹമ്മദ് ഷമി കഴിഞ്ഞ ഒരു വര്‍ഷമായി  മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച്  മുന്നേറിയ താരമാണ് . ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ബുംറയാണ് ലോകകപ്പില്‍ ഇന്ത്യന്‍ ബോളിംഗിനെ നയിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍  ടീമില്‍ ഇടം നേടിയ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിന്റെ കരുത്തനായ ഓള്‍  റൌണ്ടര്‍മാരില്‍ ഒരാളാണ്.വനിതാ താരം   പൂനം യാദവ്  ഇന്ത്യന്‍  വനിതാ ടീമിലെ മികച്ച  ലെഗ് സ്പിന്നര്‍ ആണ് . 41 ഏകദിനങ്ങളില്‍ നിന്ന് 63 വിക്കറ്റുകളും 54 ടി20 മത്സരങ്ങളില്‍ നിന്ന് 74 വിക്കറ്റ് എന്ന നേട്ടവും പൂനം സ്വന്തമാക്കിയിട്ടുണ്ട് . ബിസിസിഐ അര്‍ജ്ജുന അവാര്‍ഡിനായി തിരഞ്ഞെടുത്ത താര നിര അഭിനന്താര്‍ഹമാണ്. 


ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല : തിരിച്ചുവരുമെന്ന് കസിയസ്

ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല തിരിച്ചുവരുമെന്ന് സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പറായ ഐകര്‍ കസിയസ്. പോര്‍ട്ടോ താരമായ കസിയസ് പരിശീലനം നടത്തുന്നതിന് ഇടയില്‍ ആയിരുന്നു ഹൃദയാഘാതം നേരിട്ടത്.

കസിയസിനോട് ഫുട്‌ബോളില്‍ നിന്ന് വിരമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായ സൂചനകള്‍ വരുന്നതിനിടെയാണ് താന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കി കൊണ്ട് കസിയസ് രംഗത്ത് എത്തിയത്. താന്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണ വിശ്രമത്തില്‍ ആയിരിക്കും എന്ന് കസിയസ് പറഞ്ഞു. അതിനു ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഫുട്‌ബോളിലേക്ക് തിരികെ വരാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് പട്ടികയിൽ ഇഷാന്ത് ശർമയും

മുംബൈ: ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ഇഷാന്ത് ശർമയും. ഐപിഎല്ലിലെ മികവുറ്റ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് റിസർവ് താരങ്ങളുടെ പട്ടികയിൽ ഇടം നൽകിയത്. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, നവ്‌ദീപ് സെയ്‌നി എന്നിവര്‍ക്കൊപ്പമാണ് ഇശാന്തിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്.

നാല് താരങ്ങളെയാണ് ബിസിസിഐ പകരക്കാരായി ഉൾപ്പെടുത്തിയത്. പേസര്‍ എന്ന നിലയ്‌ക്ക് റിസര്‍വ് താരമായി സെയ്‌നിക്കാണ് പ്രഥമ പരിഗണന. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് പരിചയമുള്ള താരമാണ് ഇശാന്ത്. പരിചയ സമ്പന്നത ലോകകപ്പിനെ സ്വാധീനിക്കും എന്നുള്ളത് കൊണ്ട് തന്നെ ഇഷാന്ത് ശർമയ്ക്കും തുല്യ മുൻഗണന നൽകും എന്ന് വിലയിരുത്തുന്നു.   നിലവില്‍ ഇശാന്ത് മികച്ച ഫോമിലുമാണ്.

ഇന്ത്യക്കായി 80 ഏകദിനങ്ങള്‍ കളിച്ച താരം 115 വിക്കറ്റ് നേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു ലോകകപ്പ് കളിക്കാന്‍ ഇശാന്തിന് അവസരം ലഭിച്ചിട്ടില്ല.  മെയ് 30 ന് ഇഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിൽ ഇഷാന്തിനും അവസരം ലഭിച്ചേക്കാം എന്നാണ് വിലയിരുത്തൽ.

ഫൈനലിൽ ആര്? ഇന്നറിയാം

ഐ.പി.എൽ ക്വാളിഫയർ 2-ൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്ങ്സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറിൽ ആറു വിക്കറ്റ് വിജയത്തോടെയായിരുന്നു മുംബൈ ചെന്നൈയെ പരാജയപ്പെടുത്തിയത്. തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈയെങ്കിൽ ഹൈദരാബാദിനെതിരെ നാടകീയ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഡൽഹി കാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ ഇറങ്ങുന്നത്. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും.


വിശാഖ പട്ടണത്ത് വച്ച് നടക്കുന്ന മത്സരത്തിൽ ഇതേ മൈദാനത്ത് എലിമിനേറ്റർ കളിച്ച പരിചയം ഡൽഹിക്ക് മുൻ‌തൂക്കം നൽകുമെന്നാണ് വിലയിരുത്തൽ. ഋഷഭ് പന്തിന്റെ ഉജ്വല ഫോമിലും ഡൽഹി പ്രതീക്ഷയർപ്പിക്കുന്നു. എന്നാൽ ചെന്നൈ നിസാരക്കാരല്ല. ക്യാപ്റ്റൻ കുളിന്റെ പരിചയ സമ്പത്തു തന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ മേൽകൈ. നിർണായക അവസരങ്ങളിൽ തീരുമാണമെടുക്കുന്നതിലൂടെ കളിയുടെ ഗതി മാറ്റിമറിക്കുന്നതിൽ ധോണി തന്നെ ഒന്നാമൻ.


സ്പിന്നര്മാരായ ഇമ്രാൻ താഹിർ, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ എന്നിവർ ചെന്നൈയുടെ കരുത്താണ്. മൂവരും സീസണിലെ മികച്ച കളികളാണ് കാഴ്ചവെക്കുന്നത്. എന്നാൽ ചെന്നൈയുടെ മധ്യനിര ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായിമ ചെന്നൈക്ക് ക്ഷീണം നൽകുന്നു. കേദാർ ജാദവിന്റെ പരിക്കും ചെന്നൈയെ അലട്ടുന്നു.


ഡൽഹി ബാറ്റ്‌സ്മാന്മാരുടെ മികവിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ മികച്ച ബോളിങ് കാഴ്ചവച്ചിരുന്ന കാഗിസോ റബാദ ടീമിൽ ഇല്ലാത്തതും ബോളിങ് നിരയിൽ തിരിച്ചടി നേരിടേണ്ടി വരും.

ALL NEWS