'കുട്ടി കരഞ്ഞപ്പോള്‍ ദേഷ്യം വന്നു, വാപൊത്തി' കൊലപ്പെടുത്തിയത് പെട്ടെന്നുള്ള ദേഷ്യം കാരണമെന്ന് അമ്മ

സ്വന്തം ലേഖകന്‍

Apr 29, 2019 Mon 05:51 AM

ആലപ്പുഴ:  ചേര്‍ത്തലയില്‍ ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണെന്ന് കുഞ്ഞിന്റെ അമ്മ. കുട്ടി കരഞ്ഞപ്പോള്‍ വാ പൊത്തി.   കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും, അബദ്ധം പറ്റിപ്പോയതാണെന്നും അറസ്റ്റിലായ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ 'അമ്മ  നല്‍കിയ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമായിരിക്കും കൊലപാതകത്തിന്റെ കാരണം വ്യക്തമാകു. കുട്ടിയെ ശ്വസം മുട്ടിച്ചാണ് കൊന്നതെന്നു അമ്മ കുറ്റ സമ്മതം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവര്‍ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ്  കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍കുട്ടി മരിച്ചിരുന്നു .കുട്ടിയുടെ  മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി


  • HASH TAGS
  • #kerala