ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

സ്വലേ

Aug 26, 2019 Mon 03:42 PM

ഇടുക്കി : ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത്‌ വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട് നിന്നും കോട്ടയത്തേക്ക് തേങ്ങയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

  • HASH TAGS