ന്യൂനമര്‍ദം ശക്തമാകുന്നതിനാൽ കനത്ത മഴയ്ക്ക് സാധ്യത

സ്വലേ

Aug 26, 2019 Mon 05:44 PM

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം ശക്തമാകുന്നതിനാൽ   സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രതിന്റെ റിപ്പോർട്ട്‌. എറണാകുളം, മലപ്പുറം,ഇടുക്കി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

  • HASH TAGS