ആര്‍മി റിക്രൂട്ട്മെന്‍റ്​ റാലി : സെപ്റ്റംബര്‍ 17 മുതല്‍ 28 വരെ നടത്താൻ തീരുമാനിച്ചു

സ്വന്തം ലേഖകന്‍

Aug 26, 2019 Mon 08:20 PM

തൃശൂര്‍: ​പ്രളയത്തെ തുടര്‍ന്ന്​ തൃശൂരില്‍ നടക്കാനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് ​ റാലി സെപ്റ്റംബര്‍ 17 മുതല്‍ 28 തീയതികളിലേക്ക് മാറ്റി വെച്ചതായി അറിയിപ്പ്​. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടത്താനിരുന്ന റിക്രൂട്ട്മെന്റ് റാലിയാണ്​ നീട്ടിവെച്ചത്​. തൃശൂര്‍ മണ്ണുത്തി വെറ്റിനറി കോളേജില്‍ വെച്ചാണ് റാലി നടത്തുക.

  • HASH TAGS
  • #army
  • #recruitment