ആമസോണ്‍ മഴക്കാടുകളെ രക്ഷിക്കാന്‍ ഡികാപ്രിയോയുടെ നേതൃത്വത്തിലെ 'എര്‍ത്ത് അലയന്‍സ്' 35 കോടി സംഭാവന നല്‍കും

സ്വന്തം ലേഖകന്‍

Aug 26, 2019 Mon 10:57 PM

ന്യൂയോര്‍ക്ക്  : ആമസോണ്‍ മഴക്കാടുകളെ തീപിടുത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ഡികാപ്രിയോയുടെ നേതൃത്വത്തിലെ 'എര്‍ത്ത് അലയന്‍സ്' 35 കോടി സംഭാവന നല്‍കും. ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളെ രക്ഷിക്കാന്‍ നടനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയാനര്‍ഡോ ഡികാപ്രിയോയുടെ നേതൃത്വത്തിലെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 72,000 കാട്ടുതീ ആണ് മേഖലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ബാധിച്ചതിനെക്കാള്‍ 80 ശതമാനം സ്ഥലങ്ങളിലേക്ക് ഇത്തവണ തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.ആമസോണ്‍ കത്തിയെരിയുന്ന ചിത്രങ്ങള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച് ഡികാപ്രിയോ അടക്കം നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. 'ഭൂമിയിലെ ഏറ്റവും വലിയ മഴക്കാടുകള്‍, ഭൂമിയിലെ ഓക്‌സിജന്റെ 20 ശതമാനം നല്‍കുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശം കഴിത്ത 16 ദിവസമായി കത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മാധ്യമവും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്?' -എന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ ഇന്‍സ്റ്റഗ്രാമിലൂടെ ഡികാപ്രിയോ ചോദ്യമുയര്‍ത്തിയിരുന്നു. തീയണക്കാന്‍ ശ്രമിക്കുന്ന പ്രദേശവാസികള്‍ക്കും അവരുടെ സംഘടനകള്‍ക്കുമാണ്  ഡികാപ്രിയോ സഹായ ധനം നല്‍കുക.
  • HASH TAGS