വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ കോടതിയിൽ കീഴടങ്ങി

സ്വലേ

Aug 27, 2019 Tue 02:23 AM

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകൻ പി.ടി അബ്ദുൾ മസൂദാണ് ഇന്ന് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്.ഇയാൾക്കെതിരെ  തേഞ്ഞിപ്പാലം പൊലീസ്  പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. വയറുവേദനയെ തുടർന്ന് വിദ്യാർത്ഥിനിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനാണ് പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

  • HASH TAGS
  • #മലപ്പുറം
  • #Rape