അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സ്വലേ

Aug 27, 2019 Tue 04:02 PM

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന്  യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്  ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് .

  • HASH TAGS