രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​നി​താ ഡി​ജി​പി ക‌​ഞ്ച​ന്‍ ചൗ​ധ​രി ഭ​ട്ടാ​ചാ​ര്യ അ​ന്ത​രി​ച്ചു

സ്വന്തം ലേഖകന്‍

Aug 27, 2019 Tue 06:48 PM

 മുംബൈ :  ഇന്ത്യയിലെ ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍ കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ (72) അന്തരിച്ചു. രോഗ​ബാ​ധി​ത​യാ​യി ഏറെ നാളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.തി​ങ്ക​ളാ​ഴ്ച രാ​ത്രി മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1973 ബാ​ച്ച്‌ ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന ക‌​ഞ്ച​ന്‍ ചൗ​ധ​രി  2004ല്‍ ​ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ ഡി​ജി​പി​യാ​യി നി​യ​മി​ത​യാ​യി. 


2007 ഓ​ക്ടോ​ബ​റി​ല്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ക​ഞ്ച​ന്‍ ചൗ​ധ​രി രാ​ഷ്ട്രീ​യ​ത്തി​ല്‍ സജീവമായിരുന്നു . 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപെട്ടു.  33 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സി.ഐ.എസ്.എഫ്) ഇന്‍സ്‌പെക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  • HASH TAGS
  • #police
  • #DGP