പാലാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ത്ഥിയെ ഈ മാസം 30ന് തീരുമാനിക്കും

സ്വ ലേ

Aug 27, 2019 Tue 08:06 PM

തിരുവനന്തപുരം: പാലാ നിയോജകമണ്ഡലം  ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ഈ മാസം 30ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.എന്‍ഡിഎ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.മല്‍സരിക്കാന്‍ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി താല്‍പ്പര്യം അറിയിച്ചിട്ടുള്ളതായും  ശ്രീധരന്‍പിള്ള പറഞ്ഞു.സെപ്റ്റംബര്‍ 23നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.. 

  • HASH TAGS
  • #bjp
  • #kmmani
  • #palaelection
  • #sreedharanpillai
  • #പാലാ നിയോജകമണ്ഡലം
  • #ഉപതിരഞ്ഞെടുപ്പ്