സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണസമയം ഒരു മണിയല്ല, ഒന്നേകാൽ മുതൽ രണ്ടു മണി വരെ

സ്വലേ

Aug 27, 2019 Tue 11:16 PM

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണസമയം ഒന്നേകാൽ മുതൽ രണ്ടു മണി വരെയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്. സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം സംബന്ധിച്ച  പരാതികൾ ഏറിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി  ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിറങ്ങിയത്. നേരത്തെ     മുതൽ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു   മണി മുതൽ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതൽ പഞ്ചായത്ത് ഓഫീസുകളിൽ വരെ നടപ്പാക്കി വരുന്നത്.

  • HASH TAGS
  • #Kerala government
  • #Food time