പുട്ടും അവിയലും കഴിച്ചിട്ടുണ്ടോ ? അപാര കോമ്പിനേഷന്‍

സ്വന്തം ലേഖകന്‍

Aug 27, 2019 Tue 11:44 PM

വിശേഷ ദിവസങ്ങളില്‍ മലയാളിയ്ക്ക് അവിയലില്ലാതെ ആഘോഷമില്ല. പക്ഷേ അവിയലും കൂട്ടിയുള്ള ചോറുണ്ണല്‍ മാത്രമെ മിക്ക മലയാളികള്‍ക്കും അറിയുകയുളളു. ഒരു മാരക കോമ്പിനേഷനാണ് പുട്ടും അവിയലും. സദ്യക്കൊരുക്കുന്ന അവിയലു കൂട്ടി പുട്ട് ഒരിക്കലെങ്കിലും കഴിച്ചു നോക്കണം. സമയം കൂടുതോറുമാണ് അവിയലിന്റെ സ്വാദ് കൂടുക. നല്ല തൈര് ഒഴിച്ച അവിയലു കൂട്ടി തേങ്ങ കൂടുതലിട്ട പുട്ടെടുത്ത് ഒരു പിടി പിടിക്കണം. പിന്നെ ചുറ്റുള്ളൊന്നും കാണാന്‍ പററൂല്ല.


മാത്രമല്ല വളരെ ആരോഗ്യപ്രദമായ ഒരു നേരത്തെ ഭക്ഷണവുമാണ് ഇത്. അരിപുട്ട് ആയാലും ഗോതമ്പു പുട്ടായാലും ആവിയില്‍ വേവിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ്. എല്ലാ വിധ പച്ചക്കറികളും അടങ്ങിയ വിഭവമാണ് അവിയല്‍. അതുകൊണ്ട തന്നെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളെ വെല്ലാന്‍ മലയാളികള്‍ക്കുമുണ്ട് നല്ല നാടന്‍ രുചിയുള്ള കോമ്പിനേഷന്‍. അപ്പോ എങ്ങനാ കഴിച്ചു നോക്കല്ലേ..


  • HASH TAGS