യോഗയ്ക്കിടെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണു : വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

സ്വലേ

Aug 28, 2019 Wed 02:59 AM

ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് യോഗ ചെയ്യുന്നതിനിടയില്‍ 80 അടി താഴേക്ക് വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. മെക്സികോയിലെ അലക്സാ ടെറാസസ് എന്ന കോളെജ് വിദ്യാര്‍ഥിനിയാണ് യോഗ ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമായി ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണത്.


ബാല്‍ക്കണിയില്‍ സ്ഥാപിച്ചിട്ടുള്ള കൈവരിയില്‍ തൂങ്ങിയായിരുന്നു യോഗ ചെയ്‌തത്. എന്നാല്‍ ബാലൻസ് തെറ്റി  അലെക്‌സ താഴെ വീഴുകയാണുണ്ടായത്. വീഴ്ചയില്‍ അലെക്‌സയുടെ  എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. കൈകള്‍ക്കും കാലുകള്‍ക്കും,  ഇടുപ്പെല്ലിനും തലയ്ക്കും പരിക്കുണ്ട്.

  • HASH TAGS