പൂ​ര​വി​ളം​ബ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ത്തും

സ്വ ലേ

May 11, 2019 Sat 09:20 AM

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്‍റെ പൂരവിളംബരം നടത്താന്‍ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എത്തും .  ജില്ലാ കളക്ടര്‍ ടി.വി. അനുപമ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോടെ അനുമതി നല്‍കി.  രാമചന്ദ്രന്‍റെ ഫിറ്റ്നസ് പരിശോധന നടത്തിയ മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കളക്ടര്‍ അനുമതി നല്‍കിയത് . എന്നാൽ കനത്ത നിയന്ത്രണങ്ങളാണ് കളക്ടര്‍  ഏര്‍പ്പെടുത്തിയിരിക്കുന്നത് . ആനയെ രാവിലെ 9.30 മുതല്‍ 10.30 വരെ മാത്രമേ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കിയത് .

ബാരിക്കേഡ് പത്തു മീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കണമെന്നും നാലു പാപ്പാന്‍മാര്‍ ആനയ്ക്കൊപ്പം എഴുന്നള്ളത്ത്  സമയത്ത് ഉണ്ടാകണമെന്നും കളക്ടര്‍ അറിയിച്ചു . ഇന്ന് രാവിലെ നടന്ന പരിശോധനയിൽ ആനയ്ക് പൂര്‍ണമായി കാഴ്ചശക്തി ഇല്ലാതായിട്ടില്ലെന്നും   ആനയുടെ ശരീരത്തില്‍ മുറിവുകളോ   മദപ്പാടൊ ഇല്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു. 

  • HASH TAGS
  • #thrissur