ഐഎൻഎക്‌സ് മീഡിയ കേസിൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വലേ

Aug 28, 2019 Wed 03:46 PM

ദില്ലി: ഐഎൻഎക്സ് മീഡിയക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ്  പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി  ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്ക്  ശേഷമാണ് കേസ് പരിഗണിക്കുക.ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു.  ഇന്ന് എൻഫോഴ്സ്മെന്‍റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി തീരുമാനം. കേസിൽ, ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി സി ബി ഐ         ഈ മാസം 30 വരെയാണ് നീട്ടിയിരിക്കുന്നത്.

  • HASH TAGS