പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പന്റെ പേര് ഇന്ന് പ്രഖ്യാപിക്കും

സ്വലേ

Aug 28, 2019 Wed 04:57 PM

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി.സി.കാപ്പന്റെ പേര് ഇന്നു പ്രഖ്യാപിക്കും. എ.കെ.ജി സെന്ററിൽ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം. 


സെപ്റ്റംബർ  23നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൻ.സി.പി തന്നെ മൽസരിക്കുമെന്നാണ് ഇടതുനേതാക്കൾ നൽകിയ  സൂചന. പെട്ടെന്ന് തന്നെ  സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണരംഗത്ത് സജീവമാകാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സി.പി.ഐ.എം, സി.പി.ഐ, എൻ.സി.പി നേതൃയോഗങ്ങളും ഇന്ന് തിരുവനന്തപുരത്തു നടക്കും.

  • HASH TAGS
  • #cpim
  • #palaelection
  • #Mani c kappan