റനു മണ്ഡാലിനെ തേടി പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളെത്തി

സ്വലേ

Aug 28, 2019 Wed 09:24 PM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടിയ റനു മണ്ഡാല്‍ ഇന്ന് ഏവർക്കും പ്രിയങ്കരിയാണ്. ആ ഒറ്റ പാട്ട്  അവരുടെ ജീവിതം മാറ്റി മറച്ചെന്ന് തന്നെ പറയാം.റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന പാട്ട് പാടുമ്പോൾ റനു   അനാഥയായിരുന്നു.  


 ഇപ്പോൾ  ആ പാട്ട് ഹിറ്റായതോടെ റനുവിനെ തേടിയെത്തിയത് പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളാണ്. സതി റോയി എന്ന തന്‍റെ മകളെ റനു സ്വീകരിക്കുകയും ചെയ്തു.എന്നാല്‍ ഒന്നുമില്ലാതിരുന്നപ്പോൾ അമ്മയെ ഉപേക്ഷിച്ച മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടപ്പോൾ മാത്രമാണ്   തിരിച്ചുവന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. .

  • HASH TAGS
  • #Song
  • #പശ്ചിമ ബംഗാളിലെ റാണാഘട്ട്
  • #ranu