രാഹുലിന് ഓടി വന്ന് ഉമ്മ കൊടുത്ത് ആരാധകന്‍ : വീഡിയോ

സ്വന്തം ലേഖകന്‍

Aug 28, 2019 Wed 09:28 PM

വയനാട് : പ്രളയ ദുരിതത്തിന് ശേഷം വയനാട്ടിലെത്തിയ എംപി രാഹുല്‍ ഗാന്ധിയെ നേരില്‍ കാണാന്‍ വരി നില്‍ക്കുകയാണ് ആരാധകര്‍. കാറിലിരിക്കുന്ന രാഹുലിനെ ആരാധകന്‍ ഓടി വന്ന് കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന വീഡിയോ എഎന്‍ഐ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോ നോര്‍ത്ത് ഇന്ത്യയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി കമന്റെുകളാണ് വീഡിയോ യ്ക്ക് താഴെ വന്നിരിക്കുന്നത്.

പ്രളയത്തിനു ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്.  ദുരന്തവിവരങ്ങള്‍ വിശദമായി കേട്ടറിഞ്ഞ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി.  


 ബോയ്സ് ടൗണ്‍ പ്രിയദര്‍ശിനി കോളനിയിലുണ്ടായ മണ്ണിടിച്ചിലില്‍ വീടു തകര്‍ന്നതിനെ തുടര്‍ന്നു  ക്യാംപില്‍ കഴിയുന്ന 16 കുടുംബങ്ങള്‍ക്കും ദുരിതാശ്വാസ കിറ്റുകളും അദ്ദേഹം വിതരണം ചെയ്തു.  അര മണിക്കൂറിലേറെ  ക്യാംപില്‍  ചെലവഴിച്ച ശേഷം പുറത്തിറങ്ങിയ  അദ്ദേഹം  സുരക്ഷാ മതിലുകള്‍ മറികടന്നു പുറത്തു തന്നെ കാത്തുനിന്നവര്‍ക്ക് അരികില്‍ എത്തി.ഓടി എത്തിയവര്‍ക്കെല്ലാം ഹസ്തദാനം നല്‍കിയ ശേഷമാണു മടങ്ങിയത്. കനത്ത സുരക്ഷാ മുന്‍കരുതലുകളാണ് തലപ്പുഴയിലും ചുങ്കത്തും ഒരുക്കിയിരുന്നത്.


എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, നേതാക്കളായ പി.കെ. ജയലക്ഷ്മി, കെ.കെ. ഏബ്രഹാം, എന്‍.ഡി. അപ്പച്ചന്‍, കെ.സി. റോസക്കുട്ടി, കെ.എല്‍. പൗലോസ്, എന്‍.കെ. വര്‍ഗീസ്, എ. പ്രഭാകരന്‍, പി.പി. ആലി, കെ.കെ. അഹമ്മദ് ഹാജി, എം.ജി. ബിജു,  തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.  • HASH TAGS
  • #rahulgandi
  • #rahulghandi
  • #rahulinwayanad
  • #kissingvideo
  • #wayanadconstituency