മമതയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് ബി.ജെ.പി വനിത നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

May 11, 2019 Sat 10:24 AM

മുഖ്യ മന്ത്രി മമത ബാനർജിയുടെ മുഖം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ശരീരവുമായി മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിനാണ് വെസ്റ്റ് ബംഗാളിലെ ബിജെപി നേതാവായ പ്രിയങ്ക ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.


ഹൗറ ജില്ലയിലെ പോലീസ് സ്റ്റേഷനിൽ പ്രിയങ്ക ശർമെക്കെതിരെ ഫയൽ ചെയ്ത പരാതിയിലായിരുന്നു നടപടി. ബിജെപി യുവമോർച്ച നേതാവാണ് പ്രിയങ്ക. ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്ര അടുത്തിടെ നടന്ന ഒരു ചടങ്ങിൽ ധരിച്ചെത്തിയ വസ്ത്രവുമായുള്ള ചിത്രമാണ് മോർഫിങ്ങിന് ഉപയോഗിച്ചത്.

  • HASH TAGS
  • #Mamatha