യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് കുടുംബത്തിന് നേരെ ആസിഡ് ആക്രമണം

സ്വലേ

Aug 29, 2019 Thu 02:56 AM

പട്‌ന: ബിഹാറില്‍ യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കുടുംബത്തിന് നേരെ ആസിഡ് ആക്രമണം.ബിഹാറിലെ വൈശാലി ജില്ലയിലെ 16 പേര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.നന്ദ കിഷോര്‍ ഭഗത് എന്ന വ്യക്തിയുടെ കുടുംബത്തില്‍പ്പെട്ട യുവതിയെ ഒരു സംഘം ആളുകള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെ യുവതിയുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റവും ഒടുവില്‍ സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ ദൗദ്പുര്‍ ഗ്രാമത്തിലുള്ള യുവതിയുടെ വീട്ടില്‍  അതിക്രമിച്ചു കയറി  കുടുംബത്തിനു നേരെ   ആസിഡൊഴിക്കുകയായിരുന്നു.സംഭവത്തില്‍  അഞ്ചുപേരെ വൈശാലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • HASH TAGS