കുറച്ചു സമയം ഫിററ്‌നസ്സിനായി മാററിവെക്കു : ഫിറ്റ് ഇന്ത്യ ക്യാമ്പയിനുമായി മോദി

സ്വന്തം ലേഖകന്‍

Aug 29, 2019 Thu 06:25 PM

ന്യൂഡല്‍ഹി :ദേശീയ കായിക ദിനത്തിൽ  'ഫിറ്റ് ഇന്ത്യ മൂവ്മെന്റ്' പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡൽഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടന പരിപാടി. ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ പ്രധാനമന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ശാരീരികക്ഷമതാ പ്രതിജ്ഞയെടുത്തു.


ഭാരതത്തിലെ ഇന്നത്തെ ജീവിത ശൈലികൊണ്ടു വരുന്ന പ്രമേഹം അറ്റാക്ക് തുടങ്ങി എല്ല അസുഖങ്ങളെയും പുറത്തു കടത്താന്‍ ഫിററ് ഇന്ത്യ ക്യാമ്പയിനുകൊണ്ട് സാധിക്കുമെന്നും ഇത് ഒരു ക്യാമ്പയിനല്ല പക്ഷേ ഒരു ഫിറ്റ് മൂവ്‌മെന്റ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.


ജീവിതത്തില്‍ വ്യായമത്തിന്റെയും ശാരിരിക ക്ഷമതയുടെയും പ്രധാന്യം മനസിലാക്കണമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോദി പറഞ്ഞു. ശാരിരകമായി ആത്മവിശ്വസമുണ്ടെങ്കിലെ മാനസികമായി ആത്മവിശ്വാസമുണ്ടാകു.അതുകൊണ്ട് വ്യായാമത്തിലൂടെ ഫിററ് ഇന്ത്യാ ക്യാമ്പയിനിന് ഒരുങ്ങാമെന്നും ഒരു മുതല്‍മുടക്കുമില്ലാതെ ശാരിരക ക്ഷമതയില്‍ നേട്ടം കൈവരിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 


  • HASH TAGS
  • #modi
  • #primeminister
  • #fitindiamovement