ഇന്ത്യന്‍ ക്യാപ്റ്റനായി ദുല്‍ഖര്‍ : സോയ ഫാക്ടറിന്റെ ട്രയിലറിറങ്ങി

സ്വന്തം ലേഖകന്‍

Aug 29, 2019 Thu 11:46 PM

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമാണ് ദി സോയ ഫാക്ടര്‍. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടനായാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖറും സോനവും തമ്മിലുള്ള പ്രണയവും, സോനം അവതരിപ്പിക്കുന്ന സോയ സോളങ്കി ഇന്ത്യന്‍ ടീമിന്റെ ഭാഗ്യതാരമായി മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.പ്രദ്യുമ്‌നന്‍ സിംഗ് ആണ് തിരക്കഥ. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തിയേറ്ററുകളിലെത്തും. ഏറെ പ്രതീക്ഷയിലാണ് ദുല്‍ഖര്‍ ആരാധകര്‍.

  • HASH TAGS