പ്രളയ നഷ്ടപരിഹാരം ഒരു മാസത്തിനകം കൊടുത്തു തീർക്കണം : ഹൈക്കോടതി

സ്വലേ

Aug 30, 2019 Fri 12:07 AM

കൊച്ചി: പ്രളയ നഷ്ടപരിഹാരം ഒരു മാസത്തിനകം കൊടുത്തു തീർക്കണമെന്ന്   ഹൈകോടതി. കൃത്യമായ ഒരു സമയപരിധി നിശ്ചയിച്ച് അതിനുള്ളിൽ മുഴുവൻ സഹായവും കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2018-ലെ പ്രളയത്തിൽ ദുരിതബാധിതർക്കുള്ള സഹായം ഒരു മാസത്തിനുള്ളിൽ തന്നെ കൊടുത്തു തീർക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.പുതിയ അപേക്ഷകളുടെ വിശദാംശങ്ങൾ ഒന്നരമാസത്തിനകം വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2018-ലെ പ്രളയവും, പുനരധിവാസവും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് പോരായ്മകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പതിനഞ്ചോളം ഹർജികൾ പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ.

  • HASH TAGS
  • #highcourt