ഇസ്ലാമിക് സ്റ്റേറ്റ്; ഇന്ത്യയിൽ പ്രവർത്തന മേഖലയ്ക്ക് രൂപം നൽകിയതായി അവകാശപ്പെട്ടു

സ്വന്തം ലേഖകൻ

May 11, 2019 Sat 12:28 PM

കാശ്മീർ കലാപത്തിന് ശേഷം ആദ്യമായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ പ്രവിശ്യയിൽ പ്രവർത്തന മേഖല നിർമ്മിച്ചതായി അവകാശപ്പെടുന്നത്. 'വിലായ ഓഫ് ഹിന്ദ്' എന്ന പേരിലാണ് ഇന്ത്യയിലെ പ്രവർത്തന സംഘം അറിയപ്പെടുക. ഐ.എസ് ന്റെ ന്യൂസ് ഏജൻസി ആയ അമാക് ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തു വിട്ടത്.


ഇറാഖിലും സിറിയയിലും ഏപ്രിലിൽ നിരവധി ആക്രമണങ്ങളാണ് ചാവേറുകളെ ഉപയോഗിച്ച് ഐ.എസ് നടത്തിയത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും ഐ.എസ് ഏറ്റെടുത്തിരുന്നു. ഈ ആക്രമണത്തിൽ ശ്രീലങ്കയിലെ ക്രിസ്റ്റ്യൻ പള്ളിയിൽ 253 പേർ കൊല്ലപ്പെട്ടിരുന്നു. സമാനമായ ഭീകരാക്രമണങ്ങൾ ഇന്ത്യയിലും നടത്താനുള്ള ലക്ഷ്യമാണ് 'വിലായ ഓഫ് ഹിന്ദ്' ന്റെ എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

  • HASH TAGS
  • #Is