ഇനി മുതൽ വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ

സ്വലേ

Aug 30, 2019 Fri 06:06 PM

ഇനി മുതൽ  വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ വരുന്നു. നിലവിൽ വിവാഹമോചനം രജിസ്റ്റർ ചെയ്യുന്നില്ല. എന്നാൽ ഇതിന് മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാറും  നിയമവകുപ്പും. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്.വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിൻ വർഗീസ് പ്രകാശ് എന്നയാളാണ്    ഹൈക്കോടതിയെ സമീപിച്ചത്.നിലവിൽ വിവാഹമോചനം രജിസ്റ്റർചെയ്യാത്തതിനാൽ വിവാഹബന്ധം വേർപെടുത്തിയാലും ഔദ്യോഗിക രേഖകളിൽ വിവാഹിതരായി തുടരുന്നുണ്ട്.1897 ആക്ട് 21 വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റർ ചെയ്യുക.

  • HASH TAGS