പി.എസ്.സി പരീക്ഷാത്തട്ടിപ്പ് : സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി

സ്വലേ

Aug 30, 2019 Fri 08:06 PM

കൊച്ചി: സമീപകാലത്ത് പിഎസ്‍സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും, ഹൈക്കോടതി പറഞ്ഞു.


പി.എസ്.സി പരീക്ഷാത്തട്ടിപ്പ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.   പരീക്ഷാത്തട്ടിപ്പില്‍ നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. സഫീറടക്കം എല്ലാപ്രതികളും കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.

  • HASH TAGS
  • #kerala
  • #police
  • #Psc exam