ജയരാജ് ചിത്രത്തില്‍ കാളിദാസ് ജയറാം

സ്വന്തം ലേഖകന്‍

Aug 30, 2019 Fri 08:46 PM

ബാക്ക് പാക്ക് എന്ന ജയരാജ് ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. രഞ്ജി പണിക്കര്‍ക്കായി ഈ ചിത്രത്തിലും ജയരാജ് നല്ലൊരു വേഷം മാറ്റിവെച്ചിട്ടുണ്ട്. കഥ സംവിധായകന്റെതു തന്നെയാണ്. സംഗീതം സച്ചിന്‍ ശങ്കര്‍. പ്രകൃതി പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജമാണ്. 


മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന സംഗീത് ശിവന്റെ ജാക്ക് ആന്റ് ജില്ലാണ് കാളിദാസിന്റെ ഇറങ്ങാനിരിക്കുന്ന മറ്റൊരു പടം. ഉറുമിക്ക് ശേഷം സംഗീത് ശിവന്‍ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടായിരുന്നു ഇത്.


ഹാപ്പി സര്‍ദാര്‍ എന്ന ചിത്രവും കാളിദാസ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യ ചിത്രമായ പൂമരത്തില്‍ ഒപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് നായിക. ഗീതിക-സുദീപ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. 

  • HASH TAGS
  • #www.toknews.com
  • #kalidasjayaram
  • #backpack
  • #jayarajmovie
  • #tokmovies