ജയിലിന് തീ വച്ച് നൂറോളം കുറ്റവാളികൾ ജയിൽ ചാടി

സ്വന്തം ലേഖകൻ

May 12, 2019 Sun 01:19 AM

ജക്കാർത്ത: ഇന്തോനേഷ്യയിൽ നിന്നും നൂറോളം തടവുകാരാണ് സെല്ലിന് തീ വച്ച് ജയിൽ ചാടിയത്. തടവുകാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വാക്കേറ്റവും കലാപവുമാണ് ജയിൽ ചാട്ടത്തിലേക്ക് വഴി വച്ചത്.


കലാപത്തിനിടെ ഒരു പോലീസുകാരന് വെടിയേക്കുകയും മൂന്ന് തടവുകാർക്ക് കുത്തേറ്റതായും റിപ്പോർട്ടുണ്ട്. തുടർന്ന് പട്ടാളവും പോലീസും നടത്തിയ പരിശോധനയിൽ 120 തടവുകാരെ പിടികൂടി. എന്നാൽ നൂറോളം വരുന്ന തടവുകാരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

  • HASH TAGS
  • #Indonesia