പാലാ ഉപതെരഞ്ഞെടുപ്പ് : ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ല ; ടീക്കാറാം മീണ

സ്വലേ

Aug 30, 2019 Fri 10:13 PM

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ലെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തിരഞ്ഞെടുപ്പ്  പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്  ടീക്കാറാം മീണ വ്യക്തമാക്കി. 


പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ആകെ 177864 വോട്ടര്‍മാരാണുള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയായിരിക്കും. ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും  പാലായില്‍ രണ്ട് പ്രശ്‌നബാധിത ബൂത്തുകളാണുള്ളതെന്നും ടീക്കാറാം മീണ പറഞ്ഞു.

  • HASH TAGS