പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര രാ​ജി​വ​ച്ചു

സ്വ ലേ

Aug 31, 2019 Sat 08:07 PM

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര രാ​ജി​വ​ച്ചു. 2014 മു​ത​ല്‍ മോ​ദി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ്രവര്‍ത്തിച്ചുവരികയായിരുന്നു നൃ​പേ​ന്ദ്ര മി​ശ്ര.സെ​പ്റ്റം​ബ​ര്‍ ര​ണ്ടാം​വാ​രം വ​രെ നൃ​പേ​ന്ദ്ര മി​ശ്ര സ​ര്‍​വീ​സി​ല്‍ തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 2004 മു​ത​ല്‍ നരേന്ദ്ര മോ​ദി​യു​ടെ അ​ടു​ത്ത സ​ഹാ​യി​യാ​യി​രു​ന്നു മി​ശ്ര. ഇ​ന്ത്യ​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ല്‍ മി​ശ്ര വ​ലി​യ സം​ഭാ​വ​ന​യ​ര്‍​പ്പി​ച്ച​താ​യി മോ​ദി ട്വീ​റ്റ്​ ചെ​യ്​​തു. 74കാ​ര​നാ​യ മി​ശ്ര ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ ചെ​യ​ര്‍​പേ​ഴ്​​സ​ന്‍, ടെ​ലി​കോം സെ​ക്ര​ട്ട​റി, ഫെ​ര്‍​ട്ടി​ലൈ​സേ​ഴ്​​സ്​ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്

  • HASH TAGS
  • #modi
  • #narendramodi