കോഴിക്കോട് ജവഹര്‍ അപ്പാര്‍ട്ട്‌മെന്റിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍

Aug 31, 2019 Sat 08:30 PM

കോഴിക്കോട്:  കോഴിക്കോട് ജവഹര്‍ അപ്പാര്‍ട്ട്‌മെന്റിൽ  യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപ് ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് രണ്‍ദീപ് ഒരു യുവതിക്കൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്.യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്ന് പെണ്‍കുട്ടി ഇന്നലെ വൈകീട്ട് പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തുമ്പോഴേക്കും രണ്‍ദീപ് മരിച്ചിരുന്നു. അതേസമയം രണ്‍ദീപ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവാവ് നേരത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന് അവളുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു


  • HASH TAGS
  • #kozhikode