പാലാ ഉപതെരഞ്ഞെടുപ് ; യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുമെന്ന് ബെന്നി ബെഹനാന്‍

സ്വന്തം ലേഖകന്‍

Aug 31, 2019 Sat 10:28 PM

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുമെന്നറിയിച്ച്‌ ബെന്നി ബെഹനാന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്.


പിജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നും ജോസഫ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. നിഷയെ പരിഗണിക്കുന്നതില്‍ ജോസ് വിഭാഗത്തില്‍ ഭിന്നത ഉണ്ടായതോടെ, ഏഴംഗ സമിതി അഭിപ്രായ ശേഖരണം തുടരുകയാണ്.

  • HASH TAGS
  • #udf
  • #josephine
  • #palaelection