കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

സ്വലേ

Sep 01, 2019 Sun 04:00 AM

മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട കൊങ്കണ്‍ റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതം  പുനഃസ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതത്തിനു നിരോധനമേര്‍പ്പെടുത്തിയിരുന്നു. കൊങ്കൺ പാതയിൽ മംഗളൂരുവിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. 
തുടർച്ചയായ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പാതയിൽ പൂർണതോതിൽ യാത്ര പുനരാരംഭിച്ചത്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് മണല്‍ചാക്കുകള്‍ നിരത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തിയാണ് പാത ഗതാഗതയോഗ്യമാക്കിയത്.

  • HASH TAGS
  • #കൊങ്കൺ പാത
  • #റെയിൽ പാത