ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

സ്വലേ

Sep 01, 2019 Sun 07:47 PM

ദില്ലി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന  ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് പെണ്‍കുട്ടിയെ വാർഡിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്, കഴിഞ്ഞ മാസം ആറിനാണ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റിയത്. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് ആണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ  ആരോപണം. ബിജെപി എംഎൽഎ കുൽദീപ് സിംഗിനെതിരെ പീഡനപരാതി നൽകിയിരുന്ന പെൺകുട്ടിക്ക് ജൂലൈ 28 നാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ അഭിഭാഷകന്‍റെആരോഗ്യസ്ഥിതിയിലും പുരോഗതിയുണ്ട്.

  • HASH TAGS
  • #ഉന്നാവ് കേസ്