കാലുകൾകൊണ്ട് സച്ചിന്റെ ചിത്രം വരച്ച് നല്‍കി ;പ്രണവിനൊപ്പം സെൽഫിയെടുത്ത് ക്രിക്കറ്റ്‌ ഇതിഹാസം സച്ചിനും, ധനമന്ത്രി തോമസ് ഐസക്കും

സ്വലേ

Sep 01, 2019 Sun 09:05 PM

ആലപ്പുഴ: പ്രണവ് ഇപ്പോൾ മറ്റാരേക്കാളും സന്തോഷത്തിലാണ്. ഏറെ കാലം മനസ്സിൽ കൊണ്ടു നടന്ന പ്രണവിന്റെ ആഗ്രഹമാണ് സഫലീകരിച്ചത്.തന്റെ  ആരാധനാ മൂര്‍ത്തിയായ സച്ചിന്‍ തെണ്ടുല്‍ക്കറെ കാണുക. ഒപ്പം താൻ  കാലുകളില്‍ വരച്ച അദ്ദേഹത്തിന്റെ ചിത്രം കൈമാറുക. ഈ ആഗ്രഹങ്ങള്‍ രണ്ടും സാധിച്ച സന്തോഷത്തിലാണ്  പ്രണവ് മടങ്ങിയത്. സച്ചിനുമൊപ്പമുള്ള പ്രണവിന്റെ സെല്‍ഫിക്കൊപ്പം ധനമന്ത്രി തോമസ് ഐസക്കും ചേർന്നപ്പോൾ സംഭവം കളർ ആയി. മന്ത്രി തോമസ് ഐസക്ക്  തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാലക്കാട് ആലത്തൂര്‍ കാട്ടുശേരിയിലെ പ്രണവിന് (21) ജന്മനാ കൈകളില്ല. കാലുകള്‍ കൊണ്ടാണ് പ്രണവ് തന്റെ ചിത്രങ്ങൾക്ക് ജീവൻ നൽകുന്നത്. കാലുകൊണ്ടു വരച്ച അക്രിലിക് ചിത്രമാണ് പ്രണവ്  സച്ചിനു നൽകിയത്. സച്ചിന്‍ സിബിഎല്‍ ഉദ്ഘാടന വേദിയില്‍ പ്രണവ് വരച്ച തന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അനേകായിരം  കാണികളാണ് ആരവം മുഴക്കിയത്. ജീവിതത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന് ആശംസിച്ചാണു സച്ചിന്‍ പ്രണവിനോട് യാത്ര പറഞ്ഞത്.

  • HASH TAGS
  • #സച്ചിൻ ടെൻഡുൽക്കർ
  • #ക്രിക്കറ്റ്‌
  • #പ്രണവ്