നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി

സ്വലേ

Sep 01, 2019 Sun 10:31 PM

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാലാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.ബി ടെക് ബിരുദധാരിയാണ് ലക്ഷ്മി.  ജനുവരി ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.


രഞ്ജിത്ത് സംവിധാനം ചെയ്ത  'ബ്ലാക്ക് ' എന്ന ചിത്രത്തിലൂടെയാണ് അനൂപ് ചന്ദ്രന്റെ സിനിമാ അരങ്ങേറ്റം. ഇതിനോടകം അറുപതോളം സിനിമകളില്‍ അനൂപ് അഭിനയിച്ചിട്ടുണ്ട്

  • HASH TAGS