നടൻ സിദ്ധാർത്ഥ് ഭരതൻ വിവാഹിതനായി

സ്വലേ

Sep 01, 2019 Sun 11:01 PM

നടനും  സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി. വടക്കാഞ്ചേരി ഉത്രാളിക്കാവിൽവച്ചായിരുന്നു വിവാഹം.  നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.


സംവിധായകൻ ഭരതന്റേയും കെപിഎസി ലളിതയുടേയും മകനാണ് സിദ്ധാർത്ഥ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.2009 ലായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവൾകൂടിയായ അഞ്ജു എം ദാസായിരുന്നു ആദ്യ ഭാര്യ. 2012 ൽ ഇരുവരും വേർപിരിഞ്ഞു.

  • HASH TAGS
  • #Marriage
  • #സിദ്ധാർത്ഥ്