ഷാറൂഖും കത്രീനയും ഒന്നിക്കുന്നു; 'സത്തെ പെ സത്ത' റീമെയ്കിൽ

സ്വന്തം ലേഖകൻ

May 12, 2019 Sun 07:02 AM

ഷാറൂഖ് ഖാന്റെ അവസാനമായ് പുറത്തിറങ്ങിയ  'സീറൊ' ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് കരുതിയിരുന്നെങ്കിലും തിയേറ്ററുകളിൽ പ്രതീക്ഷിച്ച ജനപ്രീതി നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഈ ചിത്രത്തിന് ശേഷം താരം ഒരു പ്രൊജക്ടും ഏറ്റെടുത്തിരുന്നില്ല.


അമിതാഭ് ബച്ചന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രമായ 'സത്തെ പെ സത്ത' യുടെ റീമെയ്ക്കിങ്ങിനായി ഷാറൂഖ് ഖാൻ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആദ്യത്തെ ചിത്രത്തിൽ ബിഗ് ബി അമിതാഭ് ബച്ചനും ഹേമ മാലിനിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. പുനർനിർമ്മാണത്തിൽ ഹേമ മാലിനിയുടെ വേഷം കത്രീന കൈഫ് ആയിരിക്കും കൈകാര്യം ചെയ്യുക. 


രോഹിത് ഷെട്ടി, ഫറാഹ് ഖാൻ കുണ്ടർ എന്നിവരാണ് ചിത്രത്തിന് ചുക്കാൻ പിടിക്കുന്നത്. മറ്റു താരങ്ങളെ പറ്റിയോ അണിയറ പ്രവർത്തകരെ പറ്റിയോ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. കത്രീന കൈഫും സൽമാൻ ഖാനും ഒന്നിക്കുന്ന  ചിത്രമായ 'ഭാരത്' ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന അവസരത്തിലാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തു വരുന്നത്.

  • HASH TAGS
  • #Kathrina
  • #Sharookh