ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം

സ്വലേ

Sep 03, 2019 Tue 04:07 AM

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശി പട്ടമാംമൂട് സുള്‍ഫിക്കറിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾക്കെതിരെ ബാലപീഡനത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സ്കൂള്‍ വിദ്യാര്‍ത്ഥി ഇയാളുടെ വാഹനത്തില്‍ വഴിയില്‍ നിന്ന് കയറിയത്.ബൈക്കില്‍ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി ബഹളം വെച്ചതോടെ നിയന്ത്രണം വിട്ട്  വാഹനം മറ്റൊരും വാഹനത്തില്‍ തട്ടുകയും ചെയ്തു.വാഹനമിടിച്ചതിനിടെ ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയായിരുന്നു. സംഭവം അറിഞ്ഞപ്പോൾ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

  • HASH TAGS
  • #ബൈക്ക്
  • #ലിഫ്റ്റ്