ആറ്റിങ്ങലിൽ സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

സ്വലേ

Sep 03, 2019 Tue 04:36 PM

തിരുവനന്തപുരം: ആറ്റിങ്ങലിൽ സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. പൂവമ്പാറയ്ക്ക് സമീപം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോവുന്ന  കെഎസ്ആർടിസി ബസും എതിരെ വന്ന വാഗണർ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്.കാറിൽ ഉണ്ടായിരുന്ന ഒരാളുടെ പരിക്ക് ഗുരുതരമാണ് .  അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

  • HASH TAGS