ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പാമ്പ് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്

സ്വ ലേ

May 13, 2019 Mon 05:08 AM

പൊയിനാച്ചി: ഓടുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ പാമ്പ്  കയറി.യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്. കൊളത്തൂര്‍ പെര്‍ളടുക്കത്താണ്  സംഭവം നടന്നത്. കാസര്‍കോട്ടു നിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന യുവാവ്  23 കിലോമീറ്റര്‍ യാത്രചെയ്ത ശേഷമാണ്  പാമ്പിനെ ശ്രദ്ധയില്‍പെട്ടത് . പാമ്പ്  ബൈക്കിന്റെ മുന്‍ഭാഗത്തെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്‌സിനടിയില്‍ നേരത്തെ കയറിയതാണെന്നാണ് സംശയിക്കുന്നത്. ബൈക്ക് കുലുങ്ങുകയും പാമ്പ്  തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തിയപ്പോഴാണ് പാമ്പ് ബൈക്ക് യാത്രക്കാരന്റെ   ശ്രദ്ധയില്‍പെടുന്നത് .ഉടന്‍ തന്നെ യുവാവ് ബൈക്ക് നിര്‍ത്തി സമീപവാസികളോടു വിവരം അറിയിച്ചതോടെ നാട്ടുകാര്‍ ഇടപെട്ട് പാമ്പിനെ തല്ലി കൊല്ലുകയായിരുന്നു


  • HASH TAGS
  • #snake