ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു

സ്വ ലേ

Sep 03, 2019 Tue 11:03 PM

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയും ലിമിറ്റഡില്‍ മാലിന്യ സംസ്‌കരണത്തിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഫിന്‍ലന്‍ഡിലെ കമ്പനിയ്ക്ക് കരാർ  നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് കേസ്. പതിമൂന്ന് വര്‍ഷമായി വിജിലന്‍സ് അന്വേഷിക്കുന്ന കേസിൽ  ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും  ആരോപണം ഉയർന്നിരിക്കുന്നത്.വിദേശ കമ്പനികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇന്റര്‍ പോളിന്റെ സഹായം ആവശ്യമാണെന്നും കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

  • HASH TAGS
  • #RAMESHCHENNITHALA
  • #ummanchandi