സിനിമാ നിര്‍മാതാവ് എസ്. ശ്രീറാം അന്തരിച്ചു

സ്വന്തം ലേഖകന്‍

Sep 04, 2019 Wed 10:32 PM

ചെന്നൈ: തമിഴ്‌ സിനിമാ നിര്‍മാതാവ് എസ്. ശ്രീറാം (60)അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  ശ്രീറാം. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മണിരത്‌നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ എസ്.ശ്രീറാം നിര്‍മിച്ചിട്ടുണ്ട്. വിക്രം നായകനായ സമുറായി ആണ് അദ്ദേഹം അവസാനമായി നിര്‍മിച്ച ചിത്രം.


  • HASH TAGS
  • #film
  • #Sreeram
  • #producer