ജീവനുള്ള ഓര്‍മ്മകളുമായി നടി ശ്രീദേവി ; വീഡിയോ

സ്വന്തം ലേഖകന്‍

Sep 04, 2019 Wed 11:53 PM

ജീവനുണ്ടായിരുന്നു ആ പ്രതിമയ്ക്കും.  സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍ ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ജീവനുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നതായിരുന്നു ചടങ്ങ്.  ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെയും മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടേയും സാന്നിധ്യത്തിലായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ പങ്കെടുത്ത ബോണി കപൂര്‍ വളരെ ദുഖിതനായിരുന്നു.


ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. മെഴുകു പ്രതിമയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 'മിസ്റ്റര്‍ ഇന്ത്യ' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. അച്ഛനും മക്കളും പ്രതിമയോട് ചേര്‍ന്ന് നിന്ന് എടുത്ത ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.  • HASH TAGS