ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

സ്വലേ

Sep 05, 2019 Thu 03:16 AM

കോഴിക്കോട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടുവള്ളി സ്വദേശി തങ്ങള്‍സ് നജ്മുദ്ദീന്റെ ഭാര്യ ശബ്‌നയാണ് മരിച്ചത്. ശബ്‌നയുടെ പിതാവ് അബ്ദുല്‍ ഖാദര്‍ അപകടസ്ഥലത്തു വെച്ച് തന്നെ മരണപെട്ടു. തിങ്കളാഴ്ച പതിമംഗത്തു വെച്ചാണ് അപകടം നടന്നത്.


ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍(55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

  • HASH TAGS
  • #kozhikode
  • #accident