കഥകളി ആചാര്യൻ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ അന്തരിച്ചു

സ്വലേ

Sep 05, 2019 Thu 07:13 AM

മലപ്പുറം: കഥകളി ആചാര്യനും പി എസ് വി നാട്യസംഘത്തിന്‍റെ മേധാവിയുമായിരുന്ന കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം അവാർഡ്, തുളസീവനം അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോട്ടയ്ക്കല്‍ നായാടിപ്പാറ ശ്മശാനത്തില്‍ നടക്കും. സുശീലാ ദേവിയാണ് ഭാര്യ. മക്കള്‍: ഡോ. ജ്യോത്സ്ന, ജിതേഷ്.

  • HASH TAGS
  • #കഥകളി