വ്യാജന്റെ വെട്ടിലായി 'ഉയരെ'; ആയിരത്തിലധികം ഫേസ്ബുക്ക് ഷെയറുകള്‍

സ്വന്തം ലേഖകന്‍

May 13, 2019 Mon 06:43 AM

തിരുവനന്തപുരം: നിറഞ്ഞ കയ്യടികള്‍ ഏറ്റുവാങ്ങി തീയറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ വ്യാജകോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. പാര്‍വതി, ആസിഫലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരിപ്പിക്കുന്നത്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള ചിത്രത്തിന്റെ പകര്‍പ്പാണ് പ്രചരിക്കുന്നത്. വിദേശത്തെ റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് ക്യാമറ ഉപയോഗിച്ച് സ്‌ക്രീനില്‍ നിന്ന് പകര്‍ത്തിയ കോപ്പിയാണ് ഇതെന്നാണ് സൂചന. ഇതുവരെ ആയിരത്തോളം പേരാണ് ഫേസ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.


നവാഗത സംവിധായകനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാസം ഏപില്‍ 26-നാണ് റിലീസ് ചെയ്തത്.ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണു ചിത്രത്തിന്റെ തിരക്കഥ. താരങ്ങളെല്ലാം പ്രകടനംകൊണ്ട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ചിത്രത്തില്‍ സിദ്ദിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ എന്നിവരെല്ലാം നിര്‍ണായകവേഷങ്ങളിലെത്തുന്നുണ്ട്.


  • HASH TAGS
  • #UYARE
  • #PARVATHI