കനത്ത മഴയ്ക്ക് സാധ്യത ; നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സ്വലേ

Sep 05, 2019 Thu 11:15 PM

തിരുവനന്തപുരം: കേരളത്തിലെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ  എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളില്‍  നാളെ യെല്ലോ അലർട്ടാണ്. 


ശനിയാഴ്ച  കോഴിക്കോട്,മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

  • HASH TAGS