യുവാവ് പുറത്തിറങ്ങിയാൽ കാക്ക ആക്രമിക്കും; പ്രതികാരം തീർക്കാൻ ഒരുങ്ങി കാക്ക

സ്വലേ

Sep 06, 2019 Fri 01:32 AM

മനുഷ്യന്  മാത്രമല്ല പകയും ദേഷ്യവും പ്രതികാരവുമൊക്കെ ഉള്ളത്. മനുഷ്യനെപ്പോലെ  പക്ഷികളുടെ ഉള്ളിലും അത്തരം പ്രതികാര പക നാം കാണാറുണ്ട്. പക്ഷികളിൽ ഓർമശക്തിയും പ്രതികാരബുദ്ധിയും കൂടുതലുള്ളത് കാക്കയ്ക്കാണ് എന്നും നാം പറയാറുണ്ട്.അതിന് ഉത്തമ ഉദാഹരണമാണിത്. മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിൽ ശിവ കേവാത് എന്ന യുവാവിനെ മൂന്ന് വര്‍ഷമായി  കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാത്ത വിധമാണ് കാക്കയുടെ ആക്രമണം. കൂട്ടമായി പറന്നെത്തി കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴായി ഇയാള്‍ക്ക് ഗുരുതരമായി പരിക്കെറ്റിട്ടുമുണ്ട്. ഇപ്പോൾ നമ്മൾ   ചിന്തിക്കും  വെറുതെ കാക്കകൾ ഇങ്ങനെ ചെയ്യുമോ എന്ന്. എന്നാൽ അതിന് പിന്നിൽ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവകേവാത് നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് ഒരു  കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നി കാക്കകുഞ്ഞിനെ ശിവ രക്ഷിക്കാന്‍  ശ്രമിച്ചു. എന്നാൽ കാക്കകുഞ്ഞ് ശിവയുടെ കൈയില്‍ കിടന്ന് ചാവുകയും ഇതോടെ കാക്കകള്‍ സ്ഥിരമായി ഇയാളെ   ആക്രമിക്കാനും തുടങ്ങി. ഇപ്പോള്‍ പുറത്തു പോകുമ്പോൾ പോലും വടി കൈയില്‍ കരുതിയാണ് ശിവയുടെ യാത്ര.

  • HASH TAGS
  • #ശിവ
  • #കാക്ക