മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം അടച്ചു പൂട്ടി

സ്വലേ

Sep 06, 2019 Fri 08:51 PM

മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം അടച്ചു പൂട്ടി. കൃഷ്ണപുരത്തെ ഞക്കനാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചികിത്സാ കേന്ദ്രമാണ്  അടച്ചു പൂട്ടിയത്.പഞ്ചായത്ത് ഇടപെട്ടാണ് ആശുപത്രി അടച്ചത് . 


മോഹനൻ വൈദ്യരുടെ  അശാസ്ത്രീയ ചികിത്സാ രീതികള്‍ക്കെതിരെ വ്യാപക പ്രതിഷേധവും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പൂട്ടാന്‍ തീരുമാനിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദേശം നല്‍കിയത്.

  • HASH TAGS
  • #മോഹനൻ
  • #വൈദ്യർ
  • #ഹോസ്പിറ്റൽ